അങ്ങനെ വി.എസ്. അച്ചുതാനന്ദനെന്ന ആരാധ്യപുരുഷന് ഒരു മാനക്കേടുകൂടിയായി. മൂന്നാറീലെ രണ്ടാം യുദ്ധവും തഥൈവ.ഇനിയൊരു മൂന്നാം യുദ്ധത്തിന് അദ്ദേഹത്തിന് ബാല്യമുണ്ടാകുമോ? ഇല്ലെന്നാണ് സൂചനകള്‍. പോരെങ്കില്‍ മൂന്നാറെന്ന് കേട്ടാല്‍ കോള്‍മയിര്‍ക്കൊള്ളുന്ന മലയാളികളെല്ലാം ഇപ്പോള്‍ തടിയന്‍ കമ്പിളിക്കകത്ത് ചുരുണ്ടുകൂടി ശീലിച്ചും കഴിഞ്ഞു.
ജനശക്തിയെന്ന പ്രതീക്ഷയാകട്ടെ വി.എസ്സിനെക്കൂടി പിണറായിയുടെ സഹചാരിയായിക്കൂട്ടി എതിര്‍പക്ഷത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. അധിനിവേശപ്രതിരോധസമിതിയെന്ന പൂകസയുടെ ബദലിന് വി എസ്സിന്റെ പക്ഷത്ത് നില്‍ക്കുന്നതിനെക്കാള്‍ അഭിമാനം ഷൊര്‍ണൂരെ മുരളിക്കൊപ്പമോ തളിക്കുളത്തെ വിമതര്‍ക്കൊപ്പമോ നില്‍ക്കുന്നതാണ്. കലികാലം എന്നല്ലാതെ എന്തുപറയാന്‍?
ഡിസി ബുക്സിന്റെ തിരുവനന്തപുരം പുസ്തകമേളയില്‍ ഇരകള്‍ വീണ്ടും വേട്ടയാടപ്പെടുന്നതിനെക്കുറിച്ച് കിളിരൂരില്‍ പിടിച്ച് വി എസ് എഴുതിയ പുസ്തകം ഒരു ഉളുപ്പുമില്ലാതെ കച്ചവടത്തിന്‍ നിരന്നിരിക്കുന്നു.
Friday, November 7, 2008
Subscribe to:
Posts (Atom)