അങ്ങനെ വി.എസ്. അച്ചുതാനന്ദനെന്ന ആരാധ്യപുരുഷന് ഒരു മാനക്കേടുകൂടിയായി. മൂന്നാറീലെ രണ്ടാം യുദ്ധവും തഥൈവ.ഇനിയൊരു മൂന്നാം യുദ്ധത്തിന് അദ്ദേഹത്തിന് ബാല്യമുണ്ടാകുമോ? ഇല്ലെന്നാണ് സൂചനകള്‍. പോരെങ്കില്‍ മൂന്നാറെന്ന് കേട്ടാല്‍ കോള്‍മയിര്‍ക്കൊള്ളുന്ന മലയാളികളെല്ലാം ഇപ്പോള്‍ തടിയന് കമ്പിളിക്കകത്ത് ചുരുണ്ടുകൂടി ശീലിച്ചും കഴിഞ്ഞു.
ജനശക്തിയെന്ന പ്രതീക്ഷയാകട്ടെ വി.എസ്സിനെക്കൂടി പിണറായിയുടെ സഹചാരിയായിക്കൂട്ടി എതിര്‍പക്ഷത്ത് നിലയുറപ്പിച്ചു കഴിഞ്ഞു. അധിനിവേശപ്രതിരോധസമിതിയെന്ന പൂകസയുടെ ബദലിന് വി എസ്സിന്റെ പക്ഷത്ത് നില്ക്കുന്നതിനെക്കാള് അഭിമാനം ഷൊര്‍ണൂരെ മുരളിക്കൊപ്പമോ തളിക്കുളത്തെ വിമതര്ക്കൊപ്പമോ നില്‍ക്കുന്നതാണ്. കലികാലം എന്നല്ലാതെ എന്തുപറയാന്‍?
ഡിസി ബുക്സിന്റെ തിരുവനന്തപുരം പുസ്തകമേളയില്‍ ഇരകള്‍ വീണ്ടും വേട്ടയാടപ്പെടുന്നതിനെക്കുറിച്ച് കിളിരൂരില്‍ പിടിച്ച് വി എസ് എഴുതിയ പുസ്തകം ഒരു ഉളുപ്പുമില്ലാതെ കച്ചവടത്തിന് നിരന്നിരിക്കുന്നു.
Friday, November 7, 2008
Tuesday, September 9, 2008
മന്ത്രിപുത്രനും മുന്‍മന്ത്രിയും
ഓരോ വാക്കിനും നാം ചില അര്‍ത്ഥങ്ങളൊക്കെ കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. അത് കാലാകാലം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. അടിപൊളി, പീഡനം തുടങ്ങിയ വാക്കുകളുടെ അര്‍ത്ഥവ്യതിയാനങ്ങള്‍ നാം വേണ്ടതിലേറെ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്. പക്ഷേ ഇങ്ങനെ അര്‍ത്ഥാന്തരം വന്ന വാക്കുകളെ തപ്പി നടക്കുക എന്നതല്ല ഈ കുറിപ്പിന്റെ ഉദ്ദേശം. മറ്റ് രണ്ട് വാക്കുകളെയാണ് ഇവിടെ പഠനവിധേയമാക്കുന്നത്.
ഒന്നാമത്തെ വാക്ക് മന്ത്രിപുത്രന് എന്നതാണ്. കേരള രാഷ്ട്രീയത്തിലെ ഇന്നത്തെ സന്ദര്‍ഭത്തില്‍ ഈ വാക്കിന് ഒരേയൊരു അര്‍ത്ഥമേ കല്‍പ്പിക്കാനാവൂ. ബിനീഷ് കോടിയേരി. ഇതാ ഒരു പത്ര വാര്‍ത്തയുടെ സാമ്പിള്‍.
“നേമം പഞ്ചായത്തിലെ ...... എന്ന പ്രദേശത്ത് ഭൂമാഫിയ പിടിമുറുക്കുന്നതായി ആരോപണം...ഇവിടെ പഞ്ചായത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സ്റ്റേഡിയത്തിനടുത്ത് റിയല്‍ എസ്റ്റേറ്റ് മാഫിയ ഭൂമി വാങ്ങിക്കൂട്ടുന്നതായി ദേശവാസികള്‍ പറയുന്നു. ഒരു മന്ത്രിപുത്രനും ഇതില്‍ പങ്കുണ്ടെന്നാണ് അറിയുന്നത്.....”
ശബരീനാഥ് ആയാലും ലോക്കല്‍ ഭൂമി കച്ചവടക്കാരനായാലും കാസര്‍ഗോഡ് മുതല്‍ പാറശ്ശാല വരെ എവിടെ എന്ത് കൊള്ളരുതായ്ക നടന്നാലും വാര്‍ത്തയുടെ അനുബന്ധമായി ഒരു മന്ത്രിപുത്രനെ ചേര്‍ക്കാതെ ഉറക്കം വരില്ല എന്നായിരിക്കുന്നു നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ക്ക്. അങ്ങനെയങ്ങനെ മന്ത്രിപുത്രന് എന്ന വാക്കിന് ബിനീഷ് കോടിയേരി എന്ന് അര്‍ത്ഥം വന്നു കഴിഞ്ഞിരിക്കുന്നു.
ഇനിയുമുണ്ട് ഒരു വാക്ക്. മുന്‍ മന്ത്രി എന്നതാണ് ആ വാക്ക്. എവിടെ സ്ത്രീപീഡനമോ അഴിമതിയോ നടന്നാലും അതിന് അടിക്കുറിപ്പായി ഈ വാക്ക് ചേര്‍ക്കുന്നത് ഒരു ശീലമായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ക്ക്. ഈ മുന്‍ മന്ത്രി ആര് എന്ന് തെറ്റാതെ പറയുന്നവര്‍ക്ക് ഇവര്‍ രണ്ടിന്റെയും പേരില്ലാത്ത ഒരു അഴിമതിക്കഥയുടെ വാര്‍ത്ത സമ്മാനം.

Wednesday, September 3, 2008
അപ്പോ സെസ്സ് ആണോ സെക്സ് ആണോ ശരി?
പഴയ കാലത്തും ഇന്നത്തെ കാലത്തും ലൈംഗികതയോട് ഒരു കൂട്ടര് പുലര്‍ത്തിവരുന്ന സമീപനമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ അവസരവാദപരമായ സമീപനം. രഹസ്യാച്ചാല് ഒന്ന് നോനും ആവാം എന്ന പഴയ നമ്പൂരി സ്വഭാവമാണ് ഇന്നും ചിലരൊക്കെ ഇതിനോട് പുലര്‍ത്തിവരുന്നത്. വഴിയേ പോകുന്ന നാല് വയസ്സായ പെണ്‍കുട്ടിയെപ്പോലും കണ്ണുകൊണ്ട് തുരന്നെടുത്ത് ബലാല്ക്കാരം ചെയ്തുകളയുമെങ്കിലും ലൈംഗികത എന്ന വാക്ക് പോലും പരസ്യമായി സംസാരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവില്ല.
ഈ സംശയം തോന്നിയത് നമ്മുടെ സഖാക്കളുടെ ഒരു നിലപാട് കണ്ടപ്പോഴാണ്. ആഗസ്ത് 20ന് ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ വക പണിമുടക്കും വഴിതടയലും കണ്ണടച്ചിരുട്ടാക്കലും… അവരുടെ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് വഴിയില്‍ എഴുതിവച്ച ബാനറില്‍ കണ്ടു. അതില്‍ രണ്ടാമത്തെ ആവശ്യം, സെസ് അനുവദിക്കുന്നത് നിര്‍ത്തലാക്കുക… അപ്പോ ഈ സെസ് വന്നില്ലെങ്കില്‍ വ്യവസായം വരില്ല എന്നല്ലേ എളമരം കരീമും തോമസ് ഐസക്കും പിണറായി വിജയനുമൊക്കെ ദിവസേന പ്രസംഗിക്കുന്നത്?
അല്ല, സാറെന്താ പറഞ്ഞത്? ഓ, ആ ലൈംഗിക അവസരവാദികള്‍ക്ക് അങ്ങ് മാപ്പ് കൊടൂത്തേക്കാനോ? ആ… അതിനൊന്നും ഞാന്‍ ആളല്ലേ…

Subscribe to:
Posts (Atom)