പഴയ കാലത്തും ഇന്നത്തെ കാലത്തും ലൈംഗികതയോട് ഒരു കൂട്ടര്‍ പുലര്‍ത്തിവരുന്ന സമീപനമുണ്ട്. സത്യസന്ധമായി പറഞ്ഞാല്‍ അവസരവാദപരമായ സമീപനം. രഹസ്യാച്ചാല്‍ ഒന്ന് നോനും ആവാം എന്ന പഴയ നമ്പൂരി സ്വഭാവമാണ് ഇന്നും ചിലരൊക്കെ ഇതിനോട് പുലര്‍ത്തിവരുന്നത്. വഴിയേ പോകുന്ന നാല് വയസ്സായ പെണ്‍കുട്ടിയെപ്പോലും കണ്ണുകൊണ്ട് തുരന്നെടുത്ത് ബലാല്‍ക്കാരം ചെയ്തുകളയുമെങ്കിലും ലൈംഗികത എന്ന വാക്ക് പോലും പരസ്യമായി സംസാരിക്കാന്‍ ഇക്കൂട്ടര്‍ തയ്യാറാവില്ല.
ഈ സംശയം തോന്നിയത് നമ്മുടെ സഖാക്കളുടെ ഒരു നിലപാട് കണ്ടപ്പോഴാണ്. ആഗസ്ത് 20ന് ഇടതുപക്ഷ തൊഴിലാളി യൂണിയനുകളുടെ വക പണിമുടക്കും വഴിതടയലും കണ്ണടച്ചിരുട്ടാക്കലും… അവരുടെ ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് വഴിയില്‍ എഴുതിവച്ച ബാനറില്‍ കണ്ടു. അതില്‍ രണ്ടാമത്തെ ആവശ്യം, സെസ് അനുവദിക്കുന്നത് നിര്‍ത്തലാക്കുക… അപ്പോ ഈ സെസ് വന്നില്ലെങ്കില്‍ വ്യവസായം വരില്ല എന്നല്ലേ എളമരം കരീമും തോമസ് ഐസക്കും പിണറായി വിജയനുമൊക്കെ ദിവസേന പ്രസംഗിക്കുന്നത്?
അല്ല, സാറെന്താ പറഞ്ഞത്? ഓ, ആ ലൈംഗിക അവസരവാദികള്‍ക്ക് അങ്ങ് മാപ്പ് കൊടൂത്തേക്കാനോ? ആ… അതിനൊന്നും ഞാന്‍ ആളല്ലേ…
Wednesday, September 3, 2008
Subscribe to:
Post Comments (Atom)
No comments:
Post a Comment